Trending

കുറ്റ്യാടിയില്‍ ബൈക്കപടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


കുറ്റ്യാടി (കോഴിക്കോട്):  വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം സ്വദേശിയായ മുഹമ്മദ് (16) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് തെറിച്ച് വീഴുകയായിരുന്നു.

തുടർന്ന് ഉള്ളേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

നിയന്ത്രണം വിട്ട ബൈക്ക് കാൽനട യാത്രക്കാരനെയും ഇടിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


🤲 പ്രാർത്ഥന 🤲

മുഹമ്മദ് മോന് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. ഖബർ ജീവിതം അല്ലാഹു വിശാലവും പ്രകാശപൂർണ്ണവും സ്വർഗീയോദ്യാനങ്ങളിൽ നിന്നൊരു ഉദ്യാനവുമാക്കട്ടെ.

ഈ അകാല വിയോഗത്തിന്റെ വേദന സഹിക്കാനുള്ള സബ്റും സമാധാനവും കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അല്ലാഹു പ്രദാനം ചെയ്യട്ടെ.

"ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഊൻ"

അല്ലാഹുവേ, മുഹമ്മദ് മോന്റെ പാപങ്ങൾ പൊറുത്ത് കൊടുക്കേണമേ, ജന്നാത്തുൽ ഫിർദൗസിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കേണമേ. കുടുംബത്തിന് ക്ഷമയും ആശ്വാസവും നൽകേണമേ.

ആമീൻ യാ റബ്ബൽ ആലമീൻ 🤲

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ