Trending

മലയാളി യുവാവ് സ്കോട്ലൻഡിൽ അന്തരിച്ചു; വിടപറഞ്ഞത് തൃശൂർ വാണിയമ്പാറ സ്വദേശി

 


ലണ്ടൻ/അബർദീൻ 

സ്കോട്ലൻഡിലെ അബർദീനിൽ മലയാളി യുവാവ് അന്തരിച്ചു. അബർദീൻ ഹോളിഡേ ഇൻ വെസ്‌റ്റ് ഹോട്ടലിലെ മാനേജരായ തൃശൂർ വാണിയമ്പാറ സ്വദേശി ജിതിൻ വിൻസെന്റ്(35) ആണ് മരിച്ചത്. അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.


തൃശൂർ വാണിയമ്പാറ മഠത്തിലാനിക്കൽ വീട്ടിൽ വിൻസന്റ്, സാലി ദമ്പതികളുടെ മകനാണ് ജിതിൻ. ഞായറാഴ്ച അബർദീൻ റോയൽ ഇൻഫൈമറിയിൽ ചികിത്സയിലിരിക്കെ വൈകുന്നേരം 5 മണിയോടെയായിരുന്നു അന്ത്യം. 2025 ഓഗസ്റ്റ് മുതൽ അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു.


2013 മുതൽ 2025 വരെ ദുബായിലെ പ്രശസ്ത‌മായ മാരിയറ്റ് ഹോട്ടലിൽ ജോലി ചെയ്തിരുന്നു. തുടർന്ന് 2025 ഫെബ്രുവരിയിലാണ് ജിതിൻ സ്കോട്ലൻഡിൽ എത്തിയത്. തൃശൂർ വടക്കൻ വീട്ടിൽ എൽസ രാജനാണ് ഭാര്യ. സംസ്കാരവും പൊതുദർശനവും സംബന്ധിച്ച വിവരങ്ങൾ പിന്നീട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ