Trending

വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം



മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളുടെ മക്കളായ നാലും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. കീഴ്ശേരി കുറവംപുറത്ത് വീട്ടിൽ മുഹമ്മദ് അബ്ദുൽ ജലീൽ മകൻ മുഹമ്മദ് ഫൗസാൻ (4), പൂക്കോട്ടൂർ ചേർത്തൊടിയിൽ അഫ്സൽ അലി മകൻ ആദിൽ ഹിറാഷ് (7) എന്നിവരാണ് മരിച്ചത്.


​പിലാക്കലിലുള്ള ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. ഉച്ചയോടെ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ തോട്ടിൽ വീഴുകയായിരുന്നു. ​കുട്ടികളെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടിൽ നിന്നും  കണ്ടെത്തിയത്. ​ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ തോട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു

സഹോദരിമാരുടെ മക്കളാണ് മരിച്ചത്. തുടര്‍ നടപടികള്‍ക്ക് ശേഷം നാളെ മയ്യിത്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ