കൂടരഞ്ഞി (കോഴിക്കോട്): കൂമ്പാറയിൽ ശക്തമായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു.
കൂമ്പാറ ഇളംപുള്ളിൽ ജെയ്സൺ (54) ആണ് മരിച്ചത്.
ഇന്ന് (ഞായറാഴ്ച) വൈകിട്ട് 5 മണിയോടെ കൂമ്പാറ മുണ്ടൻമല പ്രദേശത്താണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. വീടിന് സമീപമുള്ള കോഴി ഫാമിൽ ജോലി ചെയ്യുന്നതിനിടെയാണ് ജെയ്സൺ അപകടത്തിൽപ്പെട്ടത്.
സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിൽ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംസ്കാരം നാളെ (18-05-2026 തിങ്കളാഴ്ച) വൈകിട്ട് 04:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.
ഭാര്യ : ബിൻസി വേനപാറ മറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ : ആൽഫി, അലക്സ് (ഇരുവരും വിദ്യാർത്ഥികൾ)
🌧️ ഇടിമിന്നൽ സമയങ്ങളിൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കുക. മരച്ചുവട്ടിലും തുറസായ സ്ഥലങ്ങളിലും നിൽക്കാതിരിക്കുക.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
