Trending

ദോഹയിൽ മലയാളി വിദ്യാർത്ഥിയുടെ നിര്യാണം

 


ഖത്തറിലെ ദോഹയിൽ കോഴിക്കോട് കുറ്റ്യാടി വളയന്നൂർ സ്വദേശിയായ ഫനാർ മുഹമ്മദ് (17) നിര്യാതനായി.

ദോഹയിലെ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന ഫനാർ, ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു. തുടർന്ന് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയായിരുന്നു.

വളയന്നൂർ കാരപ്പാറ സ്വദേശികളായ ജാഫർ – സഫീന ദമ്പതികളുടെ മകനാണ്.

നിലവിൽ മൃതദേഹം വക്രയിലെ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വം നൽകുന്നു.

🤲 ഈ ദുഃഖകരമായ വേളയിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു...

🤲 അല്ലാഹു മറ്ഹൂമിന് മഗ്‌ഫിറത്ത് നൽകുകയും ജന്നത്ത് നസീബാക്കുകയും ചെയ്യട്ടെ... ആമീൻ




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ