Trending

റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

 


അരീക്കോട് (മലപ്പുറം): ഊർങ്ങാട്ടരിയിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. അരീക്കോട് സ്വദേശി ആസിഫിൻ്റെ മകൻ ഇവാൻ ആസിഫ് ആണ് മരിച്ചത്. ഊർങ്ങാട്ടരിയിലെ 'കൊക്കോ വില്ല' റിസോർട്ടിലാണ് അപകടം നടന്നത്. കുട്ടിയെ പൂളിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. (baby drowned in swimming pool in malappuram)


കുടുംബത്തോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു കുട്ടി. മുതിർന്നവരുടെ ശ്രദ്ധയൊന്നു മാറിയ നിമിഷത്തിൽ കുട്ടി തനിയെ നടന്ന് സ്വിമ്മിംഗ് പൂളിന് സമീപത്തേക്ക് പോവുകയും, കാൽ വഴുതി ഉള്ളിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ പെട്ടെന്ന് കാണാതായതിനെത്തുടർന്ന് കൂടെയുണ്ടായിരുന്നവർ നടത്തിയ തിരച്ചിലിലാണ് പൂളിലെ വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അരീക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കുടുംബം ചെക്ക് ഔട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിന്റേയും പായ്ക്കിങിന്റേയും തിരക്കിനിടെ നിൽക്കുമ്പോൾ കുട്ടി ഒറ്റയ്ക്ക് പൂളിനരികെ എത്തുകയായിരുന്നു. കാലുവഴുതി പൂളിലേക്ക് വീണതാകാമെന്നാണ് സൂചന. കുട്ടിയെ അന്വേഷിച്ചിറങ്ങിയ കുടുംബം കുട്ടി പൂളിൽ വീണ് കിടക്കുന്നതാണ് കണ്ടത്.



അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ