Trending

ഉറുമ്പ് കടിച്ചതാണെന്ന് തെറ്റിദ്ധരിച്ചു; പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു

എറണാകുളം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു. ആലപ്പുഴ അരൂർ സ്വദേശിയായ നിയയാണ് മരിച്ചത്. ഈ മാസം ആറിന് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നതിനിടെ പാമ്പ് കടിച്ചെങ്കിലും ഉറുമ്പ് കടിച്ചതാണെന്ന് തെറ്റിദ്ധരിച്ചതാണ് അപകടം ഗുരുതരമാക്കിയത്.

സംഭവത്തിന് ഏകദേശം ഒരു മണിക്കൂറിന് ശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 24 ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന നിയ ഇന്ന് രാവിലെ 7.30ഓടെയാണ് മരിച്ചത്.

ഈ മാസം ആറിന് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നതിനിടെ പാമ്പ് കടിച്ചെങ്കിലും ഉറുമ്പ് കടിച്ചതാണെന്ന് തെറ്റിദ്ധരിച്ചതാണ് അപകടം ഗുരുതരമാക്കിയത്.

അരൂരിലെ റെസിഡൻസ് അസോസിയേഷൻ പരിപാടിയുടെ ഭാഗമായാണ് കുട്ടി ഡാൻസ് പരിശീലനത്തിൽ പങ്കെടുത്തത്. കരിയിലകൾക്കിടയിൽ നിന്നാണ് പാമ്പ് കടിച്ചതെന്നാണ് വിവരം. 

മെയ് ആറിന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. 

സംഭവത്തിന് ഏകദേശം ഒരു മണിക്കൂറിന് ശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 24 ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന നിയ ഇന്ന് രാവിലെ 7.30ഓടെയാണ് മരിച്ചത്. 

അരൂർ സെന്റ് അഗസ്റ്റിൻ സ്കൂ‌ളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

അരൂരിലെ റെസിഡൻസ് അസോസിയേഷൻ പരിപാടിയുടെ ഭാഗമായാണ് കുട്ടി ഡാൻസ് പരിശീലനത്തിൽ പങ്കെടുത്തത്. കരിയിലകൾക്കിടയിൽ നിന്നാണ് പാമ്പ് കടിച്ചതെന്നാണ് വിവരം. എന്നാൽ കുട്ടി അത് ഉറുമ്പ് കടിച്ചതാണെന്ന് കരുതി കൂടെയുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു.

ഏത് തരം പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ