കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം. കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാരി മരിച്ചു
കൊയിലാണ്ടിയിലെ പ്രമുഖ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ മമ്മൂട്ടുകര എം.കെ. കുമാരൻ (75-വയസ്സ്) ആണ് മരിച്ചത്.
ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ ആയിരുന്നു അപകടം
അപകടത്തിൽ മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ് എന്നാണ് അറിവ്.
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുമാരൻ്റെ മൃതദേഹം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭാര്യ - ലത.
മക്കൾ - ദയ, ധന്യ.
സഹോദരങ്ങൾ - ബാബു, കമല, രാധ, പരേതതനായ ബാലൻ.
*വാർത്തകൾ അയക്കേണ്ട നമ്പർ*
https://Wa.me/919747971971
