ലണ്ടൻ: മൂവാറ്റുപുഴ കയനാട് സ്വദേശി റെജി ജോർജ് (48- വയസ്സ്) ബ്രിട്ടണിലെ കാഡിഫിൽ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. കയനാട് തച്ചുകുന്നേൽ പരേതരായ ടി.എസ് ജോർജിന്റെയും സാറാമ്മ ജോർജിന്റെയും മകനാണ്.
2009ൽ ബ്രിട്ടനിലെത്തിയ റെജി രണ്ടുവർഷം മുമ്പാണ് കാഡിഫിലേക്ക് താമസം മാറ്റിയത്. കാഡിഫിലെ ക്ളിഫ്റ്റൺ റോഡിലുള്ള വസതിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് തീരുമാനം. റെജിയുടെ സഹോദരൻ റിജോയും കുടുംബവും യുകെയിലുണ്ട്.
