Trending

ഡിഎൻഎ ഘടന കണ്ടെത്തിയ ജയിംസ് വാട്‌സൺ അന്തരിച്ചു.

 


വാഷ്ങ്ടൺ: ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ചവരിൽ ഒരാളും നൊബേൽ ജേതാവുമായ അമേരിക്കൻ ശാസ്ത്രജ്ഞൻ ജയിംസ് വാട്സൺ (97-വയസ്സ്) അന്തരിച്ചു. 1953-ൽ ഡിഎൻഎയുടെ ഇരട്ട പിരിയൻ ഘടന (ഡബിൽ ഹലിക്സ്) കണ്ടുപിടിച്ചത്. ഇതിനാണ് 1962-ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിനും മൗറിസ് വിൽക്കീൻസിനുമൊപ്പം ജയിംസ് വാട്സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര നേട്ടമായാണ് ഡിഎൻഎ പിരിയൻ ഗോവണി ഘടനയുടെ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കുന്നത്. പിന്നീട്, ജനിതക പരിശോധന മുതൽ ജീൻ എഡിറ്റിങ് വരെയുള്ള നിരവധി ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് വഴിമരുന്നിട്ടത് ഈ കണ്ടുപിടിത്തമാണ്.


1928-ൽ ഷിക്കാഗോയിലായിരുന്നു വാട്‌സന്റെ ജനനം. ഇംഗ്ലണ്ടിൽ കേംബ്രിജിലായിരുന്നു ഡിഎൻഎ ഘടനയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം. ഇരുപത്തരണ്ടാം വയസ്സിൽ അദ്ദേഹം തന്റെ പിഎച്ച് ഡി പൂർത്തിയാക്കി. ജീവതന്മാത്രാശാസ്ത്രം അഥവാ മൊളിക്യുലാർ ബയോളജി എന്ന മേഖലയിലാണ് വാട്‌സന്റെ സംഭാവനയുണ്ടായത്.

സമീപകാലത്ത് വംശത്തേക്കുറിച്ചും ലിംഗത്തേക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങൾ വ്യാപകമായ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. കറുത്തവരും വെളുത്തവരുമായി ജനവിഭാഗങ്ങളുടെ ബൗദ്ധികതയെ നിർണയിക്കുന്നതിൽ ജീനുകൾക്ക് പങ്കുണ്ടെന്ന പ്രസ്‌താവന വലിയ വാവാദങ്ങൾക്ക് വഴിവെച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ