Trending

സ്കൂൾ ബസിറങ്ങിയ വിദ്യാർഥി അതേ വാഹനമിടിച്ചു മരിച്ചു



മലപ്പുറം: കൊണ്ടോട്ടിയിൽ സ്‌ൾ ബസിടിച്ച് അതേ സ്‌കൂളിലെ വിദ്യാർഥി മരിച്ചു. മുസ്ലിയാരങ്ങാടിയിൽ കുമ്പളപ്പറമ്പ് എബിസി മോണ്ടിസോറി സ്കൂളിലെ വിദ്യാർഥിയായ യമിൻ ഇസിൻ ആണ് മരിച്ചത്. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിൻ ഇസിൻ. വെള്ളിയാഴ്‌ച വൈകിട്ട് 04:00- മണിക്കാണ് അപകടം.


സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. അപകടം നടന്നയുടൻ ബസ് ഡ്രൈവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സ്ഥലത്തുവെച്ചു തന്നെ കുട്ടി മരിച്ചതായാണ് റിപോർട്ട്. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ