കൊയിലാണ്ടി (കോഴിക്കോട്): പൊയില്‍ക്കാവില്‍ ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുള്ള അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പുളിയഞ്ചേരി പുറവയല്‍കുനി അശോകന്‍ (66-വയസ്സ്) ആണ് മരിച്ചത്.
അശോകന്‍ സഞ്ചരിച്ച ബൈക്കിന്റെ പിറകില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശോകനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശാൻഡി. മക്കൾ: ആതിര (അധ്യാപിക കാസർഗോഡ്). അവന്യ (വിദ്യാർഥി). സഹോദരങ്ങൾ: കമല, മീനാക്ഷി, പുഷ്‌പ, ബിന്ദു, രാജൻ (പരേതൻ).
