Trending

ശ്രീ.കൂമ്പാറ ബേബി അന്തരിച്ചു.



കൂടരഞ്ഞി (കോഴിക്കോട്): കവിയും സാഹിത്യകാരനുമായ ശ്രീ.കൂമ്പാറ ബേബി (70-വയസ്സ്)  അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

കവി ഗാനരചയിതാവ് മലയാളത്തിൽ ബിരുദം ആകാശവാണിയിലെ എഴുത്തുകാരൻ. .കൂമ്പാറ ബസാർ പോസ്റ്റോഫീസ് തപാൽ വകുപ്പിൽ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ചു  കോഴിക്കോട് ആകാശവാണിയിലെ അംഗി കൃത ഗാന രചിരാവും ആയിരുന്നു 

സംസ്കാരം - നാളെ (07-10-2025-ബുധനാഴ്ച) ഉച്ചയ്ക്ക് 01:30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷംപുഷ്പഗിരി ചെറുപുഷ്പ പള്ളി സെമിത്തേരിയിൽ.

ഭൗതികദേഹം ഉച്ചയ്ക്ക് 2:00- മണി മുതൽ 3:00- മണി വരെ  പുഷ്പഗിരി ചെറുപുഷ്പ ദേവാലയത്തിൽ പൊതു ദർശനത്തിന് വെക്കും.

ജനത കലാസമിതി കൂടരഞ്ഞി പഞ്ചായത്ത് കൺവീനറുമായിരുന്നു.

നൂറിലേറെ കൃസ്തീയ ഭക്തിഗാനങ്ങളുൾപ്പെടെ നിരവധി ഗാനങ്ങളുടെ രചയിതാവാണ്.


തന്റെ നാട്ടിലെ വളർന്നു വരുന്ന കലാകാരൻമാരുടെ വലിയ ഗുരുവായിരുന്നു അന്തരിച്ച കൂമ്പാറ ബേബി, നിരവധി അവാർഡുകളും കരസ്ഥമാക്കിയുട്ടുള്ള അദ്ദേഹം കൂമ്പാറ ക്കാരുടെ പൊതുസ്വത്തായിരുന്നു നിരവധി പ്രെഫഷണൽ നാടക സമതികൾക്ക് ഗാനങ്ങൾ എഴുതിയുട്ടുള്ള അദേഹത്തിന്റെതായി കേരളത്തിലെ കൃസ്തിയ ദേവാലയങ്ങളിലും ധ്യാന കേന്ദ്രങ്ങളിലും ആലപിക്കുന്ന പ്രസിദ്ധമായ കൃസ്തിയ ഗാനങ്ങൾ അദേഹത്തിന്റേതാണ്, നൂറിലധികം കൃസ്തിയ ഭക്തിഗാനങ്ങൾക്ക പുറമേ നിരവധി കാസറ്റുകളും അദ്ഹ ത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട് 


ഭാര്യ - ലീലാമ്മ മഞ്ഞപ്പള്ളി കുടുംബാഗം 

മകൻ - ഫാദർ ലിബിൻ ബേബി ഒപ്രേം അരിവിത്തിറ സെന്റ് ജോർജ് പള്ളിഅസ്സി.. വികാരി . 

മകൾ - ലിബിനാ ബേബി (കോട്ടയ്ക്കൽ ആര്യ വൈദ്യശാല).

മരുമകൻ - ഷിജു (കുഴി. കണ്ടത്തിൽ).  



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ