Trending

കൂടരഞ്ഞി: അരീക്കോട് മുഹമ്മദ്‌കുട്ടി (കുട്ടിക്ക) മരണപ്പെട്ടു



കൂടരഞ്ഞി (കോഴിക്കോട്): പ്രഗൽഭ ഗായകനും ഹാർമോണിസ്റ്റുo സംഗീതസംവിധായകനുമായ മുഹമ്മദ് കുട്ടി അരീക്കോട് (കുട്ടിക്ക-67- വയസ്സ്) മരണപ്പെട്ടു.

അസുഖ ബാധിതനായി ചികിൽസയിലായിരുന്നു.

മയ്യിത്ത് നിസ്കാരം - (06-10 -2025 - തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00- മണിക്ക് കോലത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ

മീഡിയവൺ - മാപ്പിളപ്പാട്ട് സമഗ്ര സംഭാവന പുരസ്‌കാരം, മലബാർ മാപ്പിള കലാ സാഹിത്യ വേദിയുടെ എം എസ് ബാബുരാജ് പുരസ്‌കാരം, പ്രഥമ റംലബീഗം പുരസ്‌കാരം, അക്ബർ ട്രാവെൽസ് ഇശൽ കലാരത്ന പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അരീക്കോട് ആലുക്കൽ സ്വദേശികളായ മോതി (കിഴിശ്ശേരി) - കദീജ ചൂരപ്ര) എന്നീ ദമ്പതികളുടെ  മകനാണ്.

ഭാര്യ - പരേതനായ കൊളമ്പിൽ ഹമീദ് എന്നവരുടെ മകൾ ജമീല (കൂടരഞ്ഞി).

മക്കൾ - ജമാൽ പട്ടോത്ത്, ജുമൈല ഷാജി, ജുംന, ഹംന.

സഹോദരികൾ - ഫാത്തിമ (പാലാട്), ആമിന (അലനല്ലൂർ), സാറാബി (അരീക്കോട്).

മരുമക്കൾ - ഷാജി തെക്കഞ്ചേരി (കൂടരഞ്ഞി), ഹമീദ് (കറുത്തുപറമ്പ്), ജംഷാദ് (ചേന്ദമംഗലൂർ), നസീമ (തടപ്പറമ്പ്).

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ