Trending

ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു



​ഇ​റ്റ​ലി​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ സി​ൽ​വി​യോ ബെ​ർ​ലു​സ്കോ​ണി അ​ന്ത​രി​ച്ചു. 

(86) വയസ്സായിരുന്നു

മി​ലാ​നി​ലെ സെ​ന്‍റ്. റാ​ഫേ​ൽ​സ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

കാൻസർ ബാ​ധി​ത​നാ​യി​രു​ന്ന ബെ​ർ​ലു​സ്കോ​ണി​ക്ക് ക​ര​ളി​ൽ അ​ണു​ബാ​ധ​യുമുണ്ടായി. വെ​ള്ളി​യാ​ഴ്ച മി​ലാ​നി​ൽ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ മൃ​ത​സം​സ്കാ​രം ന​ട​ത്തു​മെ​ന്ന് ബെ​ർ​ലു​സ്കോ​ണി​യു​ടെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

ഫോ​ഴ്സ ഇ​റ്റാ​ലി​യ പാ​ർ​ട്ടി​യി​ലൂ​ടെ 1994-ലാണ് ബെ​ർ​ലു​സ്കോ​ണി ​രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യത്. എ​ക്കാ​ല​വും ഇ​റ്റാ​ലി​യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ വി​വാ​ദ നാ​യ​ക​നാ​യി​രു​ന്നു. 1994-95, 2001-2006, 2008-2011 കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി നാ​ല് തവണയാണ് ബെ​ർ​ലു​സ്കോ​ണി ഇ​റ്റ​ലി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി പ​ദം അ​ല​ങ്ക​രി​ച്ച​ത്.

ഇറ്റലിയുടെ ശതകോടീശ്വരനും മാധ്യമ ഉടമയുമാണ് സിൽവിയോ ബെർലുസ്കോണി 
ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം (4 തവണയായി 9 വർഷം) ഭരിച്ച ഇദ്ദേഹത്തിന്റെ ഫോർസ ഇറ്റാലിയ പാർട്ടി, ഇപ്പോഴത്തെ പ്രധാനമന്ത്രി ജോർജ മെലോനിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സഖ്യത്തിൽ പങ്കാളിയാണ്.

ഒരുകാലത്ത് ഇറ്റലിയിലെ ഏറ്റവും സമ്പന്നനായിരുന്ന ബെർലുസ്കോണിക്ക് 500 കോടി ഡോളർ ആസ്തിയുണ്ട്. പ്രശസ്ത ഫുട്ബോൾ ക്ലബായ എസി മിലാന്റെ മുൻഉടമ കൂടിയാണ്. 

എക്കാലവും വിവാദനായകനായിരുന്നു അദ്ദേഹം. 1980 കളിൽ ടെലിവിഷൻ സാമ്രാജ്യം കെട്ടിപ്പടുത്തതിനുശേഷം 1994 ൽ ആണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ആ വർഷം തന്നെ പ്രധാനമന്ത്രിയായി. തുടർന്ന് 3 തവണ കൂടി രാജ്യം ഭരിച്ചു. 

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വഷളായതിനെ തുടർന്നാണ് 2011ൽ രാജിവച്ചത്. 

2013 ൽ നികുതി വെട്ടിപ്പിന് ശിക്ഷിക്കപ്പെട്ടു. ഔദ്യോഗിക പദവി വഹിക്കുന്നതിന് 5 വർഷത്തെ വിലക്കുമുണ്ടായി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ