മലപ്പുറം: മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് - മിനി ഊട്ടി റോഡിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ബൈക്ക് യാത്രക്കാരായ കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ് (16), വിനായക് (15) എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ പത്തുമണിയോടെയാണ് അപകടം. ടിപ്പർ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥി കൊട്ടപ്പുറം സ്വദേശി അഫ്‌ലഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്.
കോട്ടപ്പുറം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. അവധി ദിവസമായ ഞായറാഴ്ച മൂവരും മിനി ഊട്ടിയിൽ സ്ഥലം കാണാനെത്തിയതാണെന്നാണ് വിവരം.
