കോഴിക്കോട് :മുക്കം എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ്സ് സ്കൂട്ടറിലിടിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു.
മലപ്പുറം അരീക്കോട് കീഴ്പറമ്പ് ഓത്തുപള്ളിപുറായ് കാരങ്ങാടൻ ജസിലിൻ്റെ മകൻ മുഹമ്മദ് ഇബാൻ (3 വയസ്സ്) ആണ് മരിച്ചത്.
ഇന്ന് ബുധൻ വൈകിട്ട് 05:45- ഓടയായിരുന്നു അപകടം. അരീക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ വരുകയായിരുന്ന ബസ് ഇടിക്കുകകയായിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള മയ്യിത്ത് നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
