Trending

നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് മുക്കം പാഴൂർ സ്വദേശി മരണപ്പെട്ടു.

 


കോട്ടയം എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് പാഴൂർ സ്വദേശി മരണപ്പെട്ടു. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് മുക്കം പാഴൂർ സ്വദേശി ചക്കാലൻ കുന്നത്ത് അബ്ദുൽ കലാം ആസാദ് (50- വയസ്സ്) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് ട്രോഫി നിർമ്മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ആസാദ്. നിർമ്മിച്ച ട്രോഫിയുമായി ആസാദും പിക്കപ്പ് വാൻ ഡ്രൈവറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

പാഴ്സൽ സർവീസുമായി കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറി ഡ്രൈവർ വിശ്രമിക്കുന്നതിനു വേണ്ടിയാണ് റോഡരികിൽ നിർത്തിയിട്ടത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പിതാവ് - പരേതനായ മമ്മിക്കുട്ടി ഹാജി.

ഭാര്യ - ഹഫ്സത്ത്

മക്കൾ - ഉമ്മുഹബീബ,മുഹമ്മദ് അമീൻ,അന ഫാതിമ്മ, ആയിഷ മിന്ന

മരുമകൻ - നിയാസ് (ചങ്ങനകുളം)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ള മയ്യിത്ത് നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

മയ്യിത്ത് നിസ്കാരം - ഇന്ന് (08-10-2025-ബുധനാഴ്ച)രാത്രി 11:00- മണിക്ക് പാഴൂർ, മുന്നൂര് ജുമാ മസ്ജിദിൽ.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ