Trending

മുക്കം: വി. കലന്തൻകുഞ്ഞി ഹാജി ഓർമ്മയായി



കോഴിക്കോട്: മുക്കം; ദീർഘകാലം കാരമൂല മഹല്ല് പ്രസിഡണ്ടും, സെക്രട്ടറിയും, സുബുലുൽ ഹുദ മദ്രസ്സ പ്രസിഡണ്ടും, കാരമൂല വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ടുമായിരുന്ന വി. കലന്തൻകുഞ്ഞി  ഹാജി  (74-വയസ്സ്) മരണപ്പെട്ടു. 

മയ്യിത്ത് നിസ്കാരം - (06-10-2025-തിങ്കളാഴ്ച) രാവിലെ 07: 30-ന് കാരമൂല ദാറുസ്വലാഹ് ജുമാ മസ്ജിദിൽ, ഖബറടക്കം 09:00- മണിക്ക് ജുമാ മസ്ജിദ്  ഖബർസ്ഥാനിൽ.

കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമി പ്രവർത്തക സമിതി അംഗമാണ്.

ഭാര്യ - റുക്കിയ (മാവണ്ണ). 

മക്കൾ - സുഹറ, റജിത, ഷബ്‌ന. 

മരുമക്കൾ - അബ്ദുൽ മജീദ് (പുൽപ്പറമ്പ്), അബ്ദുൽ മജീദ് (പുത്തനത്താണി), സാജിദ് (ചേന്ദമംഗല്ലൂർ).


വെള്ളലശ്ശേരി സ്വദേശിയായ വി. കലന്തൻകുഞ്ഞി  ഹാജി വളർന്നതും പഠിച്ചതും ഇന്നുവരെ താമസിച്ചതും ഉമ്മയുടെ വീട്ടിൽ കാരമൂലയിലാണ്.


മറ്റു സഹോദരങ്ങൾ വെള്ളലശ്ശേരിയിൽ ആണ് താമസം .

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ