Trending

ബൈക്ക് മെട്രോ പില്ലറിലിടിച്ച് കൊച്ചിയിൽ യുവാവും യുവതിയും മരിച്ചു

 


മരട്(കൊച്ചി) ബൈക്ക് മെട്രോ പില്ലറിലിടിച്ച് യുവാവും യുവതിയും മരിച്ചു. ആലപ്പുഴ മുട്ടാർ പുത്തൻപറമ്പിൽ സുരേഷിൻ്റെയും സിന്ധുവിന്റെയും മകൻ കെ.എസ്. സൂരജ് (24), തൃശ്ശൂർ പുഴുവിൽ വെസ്റ്റ് വില്ലേജ് ജേപീസ് സംഗമം ഹാളിന് പടിഞ്ഞാറുവശം താമസിക്കുന്ന വള്ളുക്കാട്ടിൽവീട്ടിൽ അശോക്കുമാറിൻ്റെയും മിനിയുടെയും മകൾ ശ്വേതാഅശോക് (25) എന്നിവരാണ് മരിച്ചത്.


ശനിയാഴ്ച പുലർച്ചെ 12.45-ഓടെ ചമ്പക്കര മാർക്കറ്റിനു സമീപം മെട്രോ പില്ലറിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.


കുണ്ടന്നൂർ ഫോറം മാളിൽനിന്ന് ജോലികഴിഞ്ഞ് പോകവേ ആയിരുന്നു അപകടം. രാത്രി വൈകിയിട്ടും കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ സൂരജിൻ്റെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പോലീസിൽനിന്നാണ് അപകടവിവരം അറിഞ്ഞത്.


ശ്വേതയുടെ സഹോദരി സ്വാതി. സൂരജിന്റെ സഹോദരി: സൂര്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ