കോഴിക്കോട് : കോർപറേഷൻ മുൻ കൗൺസിലറും, കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ (78-വയസ്സ്) കരിക്കാംകുളം വസതിയിൽ മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - (06-10-2025-തിങ്കളാഴ്ച) രാവിലെ 09.00- മണിക്ക് കാരപ്പറമ്പ് ജുമാസ്‌ജിദിൽ.
ഡിസിസി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിരുന്ന മാമുക്കോയ നാലു തവണ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായിരുന്നു.
പരേതരായ കലന്തൻ ഹാജിയുടെയും, ഇമ്പിച്ചയിഷാബിയുടെയും മകനാണ്.
ഭാര്യ - സക്കീന.
മക്കൾ - അൻവർ ഷാ (കോൺഗ്രസ് ചേവായൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി), ഷിനോജ് (കോൺഗ്രസ് കാരപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി), ഷിജില (ദമാം ഒഐസിസി റീജിയണൽ സെക്രട്ടറി).
മരുമക്കൾ - ഹമീദ് മരക്കാശ്ശേരി (ദമാം oicc മലപ്പുറം സെക്രട്ടറി ), ഷബില ഫറോക്ക് (മഹിളാ കോൺഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി ), ഹൈറുന്നിസ (വയനാട് )സഹോദരങ്ങൾ: പാരതനായ ഹമീദ്, നാസർ .
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
