Trending

ഫോണിൽ സംസാരിച്ച് നിൽക്കെ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണു അപകടം; ചികിത്സയിലായിരുന്ന യുവതി മരിച്ചു സുഹൃത്തിന് പരിക്ക്.



കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്ന് അപകടം; ചികിത്സയിലായിരുന്ന യുവതി മരിച്ചു.

കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ  ആണ് മരിച്ചത്. 

(25) വയസ്സായിരുന്നു.

ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. 

ഫോണിൽ സംസാരിച്ചിരിക്കെ നാലാം നിലയിലെ സ്ലാബ് തകർന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെടുകയായിരുന്നു. 

മനീഷയും സ്വാതിയും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കൽ ജീവനക്കാരാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ