തൃശൂര്‍: മാധ്യമം മുൻ സീനിയർ റിപ്പോർട്ടർ എം.സക്കീർ ഹുസൈൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
(60) വയസ്സായിരുന്നു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
ഖബറടക്കം - ഇന്ന് (10-02-2025-തിങ്കളാഴ്ച) ഉച്ചയ്ക്ക് 12.30-ന് കാളത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
സംഗീത നാടക അക്കാദമി അന്താരാഷ്ട്ര നാടകോത്സവം മീഡിയവൺ ഷെൽഫിന് വേണ്ടി റിപ്പോട്ട് ചെയ്ത് 2023ലെയും 2024ലെയും മികച്ച റിപ്പോർട്ടര്‍ക്കുള്ള അവാർഡ് നേടിയിട്ടുണ്ട്.
മാധ്യമത്തിന്‍റെ വിവിധ ബ്യൂറോകളിൽ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ - എ. അമീന.
മക്കൾ - ഇഷാർ ഹുസൈൻ (ദുബൈ), ഇർഫാൻ ഹുസൈൻ, ഇഹ്സാന ഹുസൈൻ.
മരുമകള്‍ - ആയിഷ സനം,
സഹോദരങ്ങള്‍ - ജന്നത്ത് ബാനു, സഫര്‍ ഹുസൈന്‍, സജീദ് ഹുസൈന്‍.
