Trending

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു.


കൊല്ലം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകൻ മരിച്ചു.

തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്ണനഗർ പൗർണമിയിൽ ആർ എൽ ആദർശ് ആണ് മരിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ്റെ മകനാണ് ആദർശ്.

 (36) വയസ്സായിരുന്നു.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ രാത്രി എട്ടരയോടെയാണ് അപകടം.

കാറിൽ യാത്ര ചെയ്യുകയായിരുന്നു ആദർശ്. നിയന്ത്രണം വിട്ട കാർ എതിർ വശത്തൂകൂടെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ അടുത്ത വീടിന്റെ ഗേറ്റിലിടിച്ചാണ് നിന്നത്.

കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. കാറിൽ കുടുങ്ങിക്കിടന്ന ആദർശിനെ ഫയർഫോഴ്സെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദർശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവർക്കും സാരമായ പരുക്കുണ്ട്. 

മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

ലുലുവിലെ ടെക്നിക്കൽ മാനേജരായിരുന്നു. 

അമ്മ- ലീനാകുമാരി. 

ഭാര്യ - മേഘ. മകൻ - ആര്യൻ.

സഹോദരൻ - ഡോ. ആശിഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ