കൊല്ലം: കൊട്ടാരക്കരയിൽ കനാലിന്റെ നടപ്പാലത്തിൽ നിൽക്കവെ നായയെ കണ്ടു ഭയന്ന എട്ടുവയസ്സുകാരൻ കനാലിൽ വീണ് മരിച്ചു. ഇരണൂർ നിരപ്പുവിള അനീഷ് ഭവനിൽ അനീഷിന്റെയും ശാരിയുടെയും മകൻ യാദവ് കൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം. വീടിന് സമീപം കനാൽക്കരയിൽ നിൽക്കുന്ന മുത്തശ്ശിയുടെ അരികിലേക്ക് കയറുന്നതിനാണ്
യാദവ് താൽക്കാലിക നടപ്പാലത്തിലേക്ക് കയറിയത്. എന്നാൽ, പെട്ടെന്ന് നായയെ കണ്ടു പേടിച്ചതോടെ കാൽവഴുതി കനാലിലേക്ക് വീഴുകയായിരുന്നു.
ശക്തമായ അടിയൊഴുക്കുണ്ടായിരുന്ന കല്ലടക്കനാലിലേക്കാണ് കുട്ടി വീണത്. നാട്ടുകാരും പൊലീസും അ ഗ്നിരക്ഷാസേനയും തിരച്ചിൽനടത്തിയിരുന്നു. പിന്നാലെ 130 മീറ്റർ അകലെയുള്ള നിരപ്പുവിള ഭാ ഗത്തു നിന്നുമാണ് കുട്ടയെ കണ്ടെത്തിയത്. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പഴിഞ്ഞം സെന്റ് ജോൺസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണു യാദവ്. സദാനന്ദപുരത്ത് ഡ്രൈവറാണ്
അനീഷ്. അമ്മ ബിന്ദു കൊട്ടാരക്കര കാർ ഷോറൂമിൽ ജീവനക്കാരിയാണ്. അനുജത്തി കൃഷ്ണ.
മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
