𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
മുക്കം (കോഴിക്കോട്): മുക്കം അഗസ്ത്യൻ മുഴിയിൽ ഉമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽ മകൾ മരണപ്പെട്ടു.
കൊടിയത്തൂർ കാരാട്ട് മുജീബിൻ്റെ മകൾ ഫാത്തിമ ജെബിൻ ആണ് മരിച്ചത്. (18) വയസ്സായിരുന്നു.
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ട ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്.
മുക്കം അഗസ്ത്യമുഴിയിൽ ഹൈസ്കൂൾ റോഡിലാണ് അപകടമുണ്ടായത്. സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ ഗർത്തത്തിലേക്ക് വിണാണ് അപകടം.
ഇന്നലെ ഞായറാഴ്ച രാത്രി 7:00- മണിയോടെ ആയിരുന്നു അപകടം.
മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി അപകടത്തിൽ പരിക്കേറ്റ ഇരുവരേയും മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായ ഫാത്തിമ ജെബിൻ്റെ മരണം സംഭവിക്കുകയായിരുന്നു.
സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന ഉമ്മ കാരാട്ട് നെജ്നാബി (38) പരിക്കുകളോടെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
മാതാവ് നെജിനാബിയോടൊപ്പം കുറ്റിപ്പാലയിൽ നിന്ന് അഗസ്ത്യൻ മുഴിയിലേക്ക് മുക്കം ഹയർ സെക്കൻ്ററി സ്കൂൾ റോഡ് വഴി വരുന്നതിനിടെ
ഇറക്കത്തിൽ വെച്ച് സ്കൂട്ടറിൻ്റെ നിയന്ത്രണം വിടുകയും ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്ച്ചയിലേക്ക് മറിയുകയുമായിരുന്നു.
സ്കൂട്ടറിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.
അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്ന നിലയിലാണ്.
ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു.
നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ ഫയർഫോഴ്സ് കെ.എം.സി.ടി മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ഫാത്തിമ ജിബിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ വാഹനത്തിൻ്റെ തൊട്ടുമുന്നിലായി പിതാവും മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നു.
സഹോദരങ്ങൾ - ഫാത്തിമ റെന, റാസി (ഇരുവരും കൊടിയത്തൂർ ജി എം യു പി സ്കൂൾ വിദ്യാർത്ഥികൾ.
പൊലീസ് സ്ഥലത്തെത്തി കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മയ്യിത്ത് നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
അല്ലാഹു മോൾക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
