സിനിമാ സീരിയൽ താരം തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവിൽ അജിത് വിജയൻ അന്തരിച്ചു.
(57) വയസ്സായിരുന്നു.
വിഖ്യാത കഥകളി നടൻ കലാമണ്ഡലം കൃഷ്‌ണൻ നായർ, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനും പരേതനായ സി.കെ. വിജയൻ, മോഹിനിയാട്ടം ഗുരു കല വിജയന്റെ മകനുമാണ്
അജിത് വിജയൻ. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ നിരവധി ചലച്ചിത്രങ്ങളിലും ശ്രദ്ധേയമായ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് അജിത്.
