Trending

ഉംറ നിർവഹിക്കാനെത്തിയ മുണ്ടക്കയം 31-ാം മൈൽ പൈങ്ങന സ്വദേശി മദീനയിൽ മരിച്ചു.


 𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

ദമാം: ഉംറ നിർവഹിക്കാനെത്തിയ കോട്ടയം സ്വദേശി മദീനയിൽ മരണപ്പെട്ടു. മുണ്ടക്കയം 31-ാം മൈൽ പൈങ്ങന സ്വദേശി തടത്തിൽ  ടി എം പരീദ് ഖാൻ ആണ് മരിച്ചത്.

(78) വയസ്സായിരുന്നു.

ഭാര്യ ചാപ്പാത്ത് സലീനയോടും കുടുംബാംഗങ്ങളോടൊപ്പം മക്കയിലെത്തി ഉംറ നിർവഹിച്ച് മദീന സന്ദർശനത്തിനായി പ്രവാചക നഗരിയിലെത്തിയതായിരുന്നു. 

നിസ്കാരത്തിനായി മസ്ജിദ് ഖുബയിലെത്തിയപ്പോൾ ശ്വാസതടസ്സം അനുഭവപ്പെടുകയും ഉടൻ തന്നെ മദീനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

മക്കൾ - ഷാനവാസ്, ഷഫീഖ് (ഇരുവരും ദുബൈ), പരേതനായ ഷിയാസ്. 

മരുമക്കൾ - അനീസ, ഷെറീന. 

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മദീന ജന്നത്തുൽ ബഖീഇൽ ഖബറടക്കും.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ