Trending

ബെംഗളൂരു റോഡപകടം: ബി.എസ്.സി നഴ്സിങ് വിദ്യാർഥികളായ രണ്ട് മലയാളികൾ മരിച്ചു



ബെംഗളൂരു ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിൽ വീട്ടിൽ ഗീരിഷ്കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്.

കെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപത്തായിരുന്നു അപകടം.

മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇരുവരും കെങ്കേരി ബിജിഎസ് നഴ്സിങ് കോളജിലെ ബിഎസ്‌സി നഴ്‌സിങ് നാലാം വർഷ വിദ്യാർഥികളാണ്.





*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ