മസ്കത്ത് പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു. കോഴിക്കോട്, വടകര, പൊൻമേരി പറമ്പിൽ സ്വദേശി കീഴേത്തറ ഹൗസിൽ ഏറത്തന്റവിട ദിനേശ് കുമാർ മകൻ തെക്കേ മുറിയിൽ ദീപക് (38- വയസ്സ്) ആണ് ഒമാനിലെ മസ്‌കത്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. അൽ അൻസബ്, ഫലജ് അൽ ഷാമിൽ പ്രവർത്തിക്കുന്ന ഓഷ്യൻ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു.
ദീപകിന്റെ ഭാര്യ കഴിഞ്ഞ ദിവസമാണ് നാട്ടിൽനിന്നും വീസിറ്റ് വീസയിൽ ഒമാനിലെത്തിയത്.
അമ്മ- കിഴക്കേ മുറിക്കൻ്റവിട പ്രേമ.
ഭാര്യ - സുചിത്ര ചന്ദ്രൻ.
മൃതദേഹം ആശുപ്രതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
