Trending

പ്രമുഖ ട്രാവൽ ഇൻഫ്ലുവൻസറും ഫോട്ടോഗ്രാഫറുമായ അനുനയ് സൂദ് അന്തരിച്ചു

 


യുഎഇ: പ്രശസ്ത ട്രാവൽ ഇൻഫ്ലുവൻസറും ഫോട്ടോഗ്രാഫറുമായ അനുനയ് സൂദ്  (32) അന്തരിച്ചു. 

വ്യാഴാഴ്‌ച രാവിലെ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുടുംബം മരണവിവരം അറിയിച്ചത്. മരണകാരണം എന്താണെന്നത് വ്യക്തമായിട്ടില്ല.

സ്വാകാര്യത മാനിക്കണമെന്നും വീടിനരികിൽ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും മരണം അറിയിച്ച് കുടുംബം പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്.

ദുബായ് കേന്ദ്രീകരിച്ചായിരുന്നു അനുനയ് ജോലി ചെയ്‌തിരുന്നത്. ട്രാവൽ ഫോട്ടോകൾ, റീൽ വീഡിയോകൾ, വ്ളോഗുകൾ എന്നിവയിലൂടെ അനുനയ് ധാരാളം യാത്രാ പ്രേമികളുടെ പ്രീതി നേടിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ 14 ലക്ഷത്തിലധികം ഫോളോവേഴ്സും യൂട്യൂബ് ചാനലിൽ മൂന്നര ലക്ഷത്തിലധികം സബ്ക്രൈബേഴ്‌സും അനുനയ്ക്കുണ്ടായിരുന്നു. 

യാത്രകൾ ഡോക്യുമെന്റ് ചെയ്താണ് ഇദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധേയനായത്. മാർക്കറ്റിങ് സ്ഥാപനവ അദ്ദേഹം നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.

ഫോബ്സ് ഇന്ത്യയുടെ മികച്ച 100 ഡിജിറ്റൽ സ്റ്റാർസ് പട്ടികയിൽ തുടർച്ചയായി മുൻ വർഷങ്ങളിൽ അനുനയ് സൂദ് ഇടം നേടിയിരുന്നു. നാൽപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അനുനയ്നെ കുറിച്ച് നാഷണൽജ്യോഗ്രഫിയിലുൾപ്പടെ ഫീച്ചർ ചെയ്തിരുന്നു.

അനുനയ് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പും ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചിരുന്നു. ലാസ് വെഗാസിൽ സ്പോർട്‌സ് കാറുകളോടൊപ്പം സമയം ചെലവഴിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. കൂടാതെ സ്വിറ്റ്സർലാൻഡിലെ കാണാപ്പുറങ്ങൾ പകർത്തിക്കൊണ്ട് നവംബർ മൂന്നിന് യൂട്യൂബിലും വീഡിയോ പങ്കുവെച്ചിരുന്നു.

ചിന്തകളിലും പ്രാർഥനകളിലും ഉൾപ്പെടുത്തണം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ" -എന്ന് കുടുംബം പറഞ്ഞു.

ഇന്നലെ രാത്രി മുതലാണ് അനുനയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. തുടർന്ന് അനുനയുടെ കുടുംബം ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്. ദുഃഖവാർത്ത പുറത്തുവന്നതോടെ ആരാധകരും സഹയാത്രികരായ വ്ലോഗർമാരും അനുശോചനം അറിയിച്ചുകൊണ്ട് രംഗത്തെത്തി.

ആരായിരുന്നു അനുനയ് സൂദ്?


അനുനയ് സൂദ് ഒരു പ്രശസ്‌ത ട്രാവൽ ക്രിയേറ്റർ ആയിരുന്നു.

ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തിന് 1.4 മില്യണിലധികം ഫോളോവേഴ്സും യൂട്യൂബിൽ 380,000 സബ്സ്ക്രൈബേഴ്സുമുണ്ട്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, ആകർഷകമായ റീലുകൾ, കഥപറയുന്ന ട്രാവൽ ബ്ലോഗുകൾ എന്നിവയിലൂടെ അദ്ദേഹം ലോകമെമ്പാടുമുള്ള ആരാധകരെ നേടി.

യൂട്യൂബിൽ 1,300ൽ അധികം വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. അവസാന വീഡിയോ സ്വിറ്റ്സർലൻഡിൻ്റെ മറഞ്ഞിരിക്കുന്ന കാഴ്ചകളെക്കുറിച്ചായിരുന്നു. യൂറോപ്പിലെ ശാന്തമായ ഗ്രാമപ്രദേശങ്ങൾ മുതൽ ദുബായിലെ

നഗരക്കാഴ്ചകൾ വരെ സൂദ് തന്റെ യാത്രകളിലൂടെ പകർത്തി. ഫോട്ടോഗ്രാഫിയെയും യാത്രാവിവരണങ്ങളെയും സമന്വയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ്റെ കഴിവ് നിരവധി യുവ ക്രിയേറ്റർമാർക്ക് പ്രചോദനമായി.

2022, 2023, 2024 വർഷങ്ങളിൽ ഫോർബ്സ് ഇന്ത്യയുടെ ടോപ്പ് 100 ഡിജിറ്റൽ സ്റ്റാർസിൽ ഒരാളായി അനുനയ് സൂദ് തെരഞ്ഞെടുക്കപ്പെട്ടു. ഇൻസ്റ്റാഗ്രാമിൽ യാത്രകൾ ഡോക്യുമെന്റ് ചെയ്‌തുകൊണ്ടാണ് അദ്ദേഹം തുടക്കം കുറിച്ചത്. പിന്നീട് ദുബായിൽ ഒരു മാർക്കറ്റിങ് സ്ഥാപനം ആരംഭിച്ചു. അദ്ദേഹത്തിന്റെ സൃഷ്ടികൾ സർഗ്ഗാത്മകത, കൃത്യത, ആധികാരികത എന്നിവയുടെ സംയോജനത്തിന്

പേരുകേട്ടതായിരുന്നു. ഏകദേശം 40 രാജ്യങ്ങൾ യുവാവ് സന്ദർശിച്ചിട്ടുണ്ട്. നാഷണൽ ജിയോഗ്രാഫിക് ഇന്ത്യ, 

കോണ്ടെ നാസ്റ്റ് ട്രാവലർ ഇന്ത്യ, ലോൺലി പ്ലാനറ്റ് ഇന്ത്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തെക്കുറിച്ച് വന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ