Trending

ബൈക്കും ഒമ്നിവാനും തമ്മിൽ കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു

 


കാഞ്ഞിരപ്പുഴ (പാലക്കാട്): ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡിൽ പാലാമ്പട്ടയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകൻ ദിൽജിത്ത് (17-വയസ്സ്) ആണ് മരിച്ചത്. 

ബുധനാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.

ദിൽജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ഒമ്നിവാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ദിൽജിത്തിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിക്കുറുപ്പ് ശബരി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ