വേർപാട് :
കോഴിക്കോട് :
ദുബൈ: സന്ദർശക വിസയിൽ ദുബൈയിലെത്തിയ യുവാവ് കെട്ടിടത്തിൽനിന്ന് തെന്നിവീണ് മരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീറിന്റെ മകൻ മുഹമ്മദ് മിഷാൽ (19-വയസ്സ്) ആണ് ദുബായിൽ അപകടത്തിൽ മരണപ്പെട്ടത്.
ദുബൈയിലെ താമസ കെട്ടിടത്തിന് മുകളിൽനിന്ന് വീണാണ് മരണം. കെട്ടിടത്തിന് മുകളിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടയിൽ തെന്നി വീഴുകയായിരുന്നു. ഉടനെ ദുബൈയിലെ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
രണ്ട് സഹോദരിമാരുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ചെമ്മങ്ങാട് കൊശാനി വീട്ടിൽ റസിയയുടെ മകൾ പുത്തൂർ മഠം കൊശാനി വീട്ടിൽ (എസ്.കെ.വി) ആയിശയാണ് മാതാവ്.
ഉമ്മയുടെ സഹോദരങ്ങൾ-എസ്.കെ.വി. അബ്ദുറസാക്ക്, കുഞ്ഞാദു, സക്കീർ, റഷീദ്, അസ്സു.
ദുബൈ:ആശുപത്രിയിലുള്ള മയ്യിത്ത് നിയമ നടപടികൾക്ക് ശേഷം വിട്ടുനൽകും.
അല്ലാഹു മോൻക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
