Trending

ട്യൂഷനു പോകുമ്പോൾ ഇലക്ട്രിക് സ്കൂട്ടർ മതിലിൽ ഇടിച്ചു മറിഞ്ഞു; പത്താംക്ലാസ് വിദ്യാർഥിനി മരിച്ചു;



കാസർകോട് കുമ്പള കൊടിയമ്മ പൂക്കട്ടയിൽ സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്താംക്ലാസ് വിദ്യാർഥിനി മരിച്ചു. ബംബ്രാണ ചൂരിത്തടുക്ക സ്വദേശി റസാഖ്-റംസീന ദമ്പതികളുടെ മകൾ റിസ‌്വാനയാണ് (15) മരിച്ചത്. വ്യാഴാഴ്ച്‌ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം.

 ഇലക്ട്രിക് സ്കൂട്ടറിൽ കൂട്ടുകാരിക്കൊപ്പം ട്യൂഷൻ സെന്ററിലേക്ക് പോകുന്ന വഴിയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടർ മതിലിൽ ഇടിക്കുകയായിരുന്നു. കൊടിയമ്മ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളാണ് ഇരുവരും. ഗുരുതരമായി പരുക്കേറ്റ റിസ്വാനയെ ആദ്യം കുമ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


അല്ലാഹു സഹോദരിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ