Trending

തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു



വിഴിഞ്ഞം (തിരുവനന്തപുരം): തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കോട്ടുകാൽ മുളളുമുക്ക് മണലി മരിയൻ വില്ലയിൽ എ. ജോസ്(62) ആണ് മരിച്ചത്.


കഴിഞ്ഞ 27-ന് ഉച്ചക്കായിരുന്നു അപകടം. പുളിങ്കുടിയിലെ സ്വകാര്യ റിസോർട്ടിലെ മാനേജരായിരുന്നു. ജോലിക്കിടയിലെ ഇടവേളയിൽ പ്രമേഹരോഗവുമായി ബന്ധപ്പെട്ട രക്തപരിശോധന നടത്തിയശേഷം റിസൾട്ടുമായി വീട്ടിലേക്ക് വരവെ മുളളുവിള ഭാഗത്തറോഡിൽവെച്ച് തെരുവുനായ കുറുകെ ചാടുകയായിരുന്നു.


ബൈക്കോടെ മറിഞ്ഞു റോഡിൽ വീണ ജോസിന്റെ തലയ്ക്കു ഗുരുതരപരിക്കേറ്റു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികൽസയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെ മരിച്ചു. സംസ്കാരം വെളളിയാഴ്ച വൈകിട്ട് മൂന്നിന് അടിമലത്തുറ ഫാത്തിമ മാതാ പളളിയിൽ. ഭാര്യ: മരിയ ഗുരൈറ്റി. മക്കൾ: റിനി, റിതു. വിഴിഞ്ഞം പോലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ