Trending

മുൻ ഫുട്ബോൾ താരം യുകെയിൽ നിര്യാതനായി

 


നോർവിച്ച്: യുകെയിൽ മക്കളെ സന്ദർശിക്കുവാനെത്തിയ പിതാവ് നോർവിച്ചിൽ നിര്യാതനായി. കോട്ടയം തുരുത്തി സ്വദേശിയായ സേവ്യർ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചൻകുട്ടി-73-വയസ്സ്) ആണ് മരിച്ചത്. 

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ മർത്ത മറിയം ഫൊറോനാ പള്ളി ഇടവകാംഗമാണ്.

മികച്ച ഫുട്ബോൾ സേവ്യർ ഫിലിപ്പോസ് മുൻ സന്തോഷ് ട്രോഫി താരം എം.പി.പാപ്പച്ചന്റെ മകനാണ്. കോട്ടയം ജില്ലാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായും സേവ്യർ കളത്തിലിറങ്ങിയിട്ടുണ്ട്.

ഭാര്യ പരേതയായ ലിസമ്മ സേവ്യർ തുരുത്തി. കരിങ്ങട കുടുംബാംഗമാണ്. മക്കൾ അൻസ് ജിൻ്റാ (കുവൈത്ത്), അനിത, അമല, അനൂപ് (എല്ലാവരും നോർവിച്ച്). മരുമക്കൾ: ജിന്റാ മാലത്തുശ്ശേരി (ഇഞ്ചിത്താനം), ജെറീഷ് പീടികപറമ്പിൽ (കുറിച്ചി), സഞ്ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്), സഹോദരങ്ങൾ പരേതനായ തങ്കച്ചൻ മരങ്ങാട്ട്, ആന്ററണി ഫിലിപ്പ് (തുരുത്തി).

നോർവിച്ച് സെന്റ് തോമസ് സീറോമലബാർ മിഷൻ, നോർവിച്ച് മലയാളി അസോസിയേഷൻ, യുക്മ‌ റീജിയണൽ, നാഷണൽ കമ്മിറ്റി എന്നിവർ കുടുംബാംഗങ്ങളെ നേരിൽകണ്ട് അനുശോചനവും പ്രാർത്ഥനകളും അറിയിച്ചു.

പരേതന്റെ അന്ത്യോപചാര കർമ്മങ്ങളും, സംസ്‌കാരവും പിന്നീട് നോർവിച്ചിൽ വെച്ച് നടത്തും.






വാർത്തയും ഫോട്ടോയും : അപ്പച്ചൻ കണ്ണഞ്ചിറ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ