Trending

പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ നിര്യാതനായി.

 


അൽഹസ (സൗദി): പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ നിര്യാതനായി. കന്യാകുമാരി ജില്ലയിലെ മാടത്തട്ടുവിള സ്വദേശി ബർണാഡ് സാബിൻ (30-വയസ്സ്) ആണ് സൗദിയിലെ കിഴക്കൻ പ്രവിശ്യയായ അൽഹസയിൽ മരിച്ചത്.


നവോദയ സാംസ്‌കാരികവേദി റാക്ക ഏരിയ പോർട്ട് യൂണിറ്റ് സജീവ പ്രവർത്തകനായിരുന്നു ബർണാഡ് സാബിൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നവോദയ കേന്ദ്ര സാമൂഹ്യക്ഷേമ കമ്മിറ്റി മുൻകൈയെടുത്ത് സ്വീകരിച്ചു. നവോദയ അൽ ഹസ്സ റീജൻ സാമൂഹ്യക്ഷേമ ജോയിന്റ് കൺവീനർ സുനിൽ തലശ്ശേരിയുടെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചു. കന്യാകുമാരിയിലെ സ്വദേശത്തേക്ക് മൃതദേഹം എത്തിക്കുന്നതിനായി തമിഴ്‌നാട് സംസ്‌ഥാന ക്ഷീരവികസന മന്ത്രി മനോ തങ്കരാജുമായി ബന്ധപ്പെടുകയും അദ്ദേഹം ബർണാഡിന്റെ കുടുംബവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് എത്തിക്കാനുള്ള ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. 


ദമാമിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തി. അവിടെ നിന്നും



മുൻകൈയെടുത്ത് സ്വീകരിച്ചു. നവോദയ അൽ ഹസ്സ റീജൻ സാമൂഹ്യക്ഷേമ ജോയിന്റ് കൺവീനർ സുനിൽ തലശ്ശേരിയുടെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചു. കന്യാകുമാരിയിലെ സ്വദേശത്തേക്ക് മൃതദേഹം എത്തിക്കുന്നതിനായി തമിഴ്‌നാട് സംസ്‌ഥാന ക്ഷീരവികസന മന്ത്രി മനോ തങ്കരാജുമായി ബന്ധപ്പെടുകയും അദ്ദേഹം ബർണാഡിന്റെ കുടുംബവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് എത്തിക്കാനുള്ള ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ദമാമിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ 

തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തി. അവിടെ നിന്നും ഏറ്റുവാങ്ങി വീട്ടിലെത്തിച്ച് സംസ്ക‌രിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ