താമരശ്ശേരി (കോഴിക്കോട്): തെരുവുനായ ബൈക്കിന് കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് തലക്ക് സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിട്ടമ്മ മരിച്ചു.
കൂടത്തായി പൂവ്വോട്ടിൽ ആയിശക്കുട്ടി (49-വയസ്സ്) ആണ് മരിച്ചത്.
താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിനും, അമ്പായത്തോടിനും മദ്ധ്യേ വെച്ചായിരുന്നു സംഭവം.
കഴിഞ്ഞ ശനിയാഴ്‌ച രാത്രി ഈങ്ങാപ്പുഴ കാക്കവയലിലെ ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ മകനൊപ്പം പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് തെരുവ് നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് തലക്ക് സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭർത്താവ് - ഫൈസൽ.
മക്കൾ - ഫസീല, ഹാഫിള് അഫ്‌സൽ ഹുദവി.
മയ്യിത്ത് നിസ്കാരം കൂടത്തായി പുറായിൽ ജുമാമസ്ജിദിൽ നടക്കും
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
