താമരശ്ശേരി:ആരോ ഉപേക്ഷിച്ചു പോയ ഡിസ്പോസബിൾ മാസ് കിൽ കൊക്ക് കുരുങ്ങിയതിന് പിന്നാലെ ഒരാഴ്ചയോളം ദുരിതമനുഭവിച്ച് കൊക്ക്,
രക്ഷകനായത് ഹോട്ടലുടമ
കൊക്കിന്റെ ദയനീയ കാഴ്ച നാലു ദിവസമായി കണ്ട ഹോട്ടലുടമ രക്ഷകനായി വരികയായിരുന്നു.
അഞ്ചാം ദിവസം അവശനിലയിലാണ് കൊക്കിനെ തന്റെ കടയുടെ പിന്നിൽ കാണാനിടയായത്
താമരശ്ശേരി അമ്പായത്തോട്ടിലെ റഹ്മാനിയ ഹോട്ടൽ ഉടമയായ ആലിയും കുടുംബവും ആണ് മിണ്ടാപ്രാണിക്ക് രക്ഷകനായത്.
കൊക്കിൻ്റെ , കൊക്കിൽ (ചുണ്ടിൽ ) മാസ്ക്ക് കുടുങ്ങിക്കിടക്കുന്നത് കാരണം ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടുത്താൻ നാലു ദിവസം ശ്രമിച്ചെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല, അഞ്ചാം നാൾ കെണിയൊരുക്കി പിടികൂടിയാണ് ഏറെ പ്രയാസപ്പെട്ട് പക്ഷിയുടെ കൊക്കിൽ ചുറ്റിക്കിടക്കുന്ന മാസ്ക് ഊരിയെടുത്തത്ത് . സഹായത്തിനായി ആലിയുടെ ഭാര്യയും കൂടെയുണ്ടായിരുന്നു.


