പ്രതീക്ഷകളും പ്രാർത്ഥനകളും പ്രയത്നങ്ങളും ഒരുമിച്ച് ചേർന്നിട്ടും ചിലപ്പോൾ വിധിയുടെ തീരുമാനത്തിന് മുന്നിൽ മനുഷ്യൻ നിസ്സഹായനാകുന്നു.
ഇസ്സുവിനായി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒരുമിച്ച് നിന്നു. ചികിത്സയ്ക്കായി ആവശ്യത്തിലേറെ സഹായം ഒഴുകിയെത്തി. ഉപ്പയുടെ അനിയൻ സ്വന്തം കരൾ പകുത്തുനൽകാൻ പോലും തയ്യാറായി. മനുഷ്യസ്നേഹത്തിന്റെ മനോഹരമായ ഒരു ഉദാഹരണമായിരുന്നു ആ കൂട്ടായ്മ.
എന്നാൽ എല്ലാറ്റിനുമുപരി അല്ലാഹുവിന്റെ വിധിയാണ് നടപ്പാകുന്നത്. ഇസ്സു ഈ ലോകത്തോട് വിടപറഞ്ഞു.
അല്ലാഹു അവന്റെ എല്ലാ പാപങ്ങളും പൊറുത്ത് നൽകി ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ. 🤲
കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഈ വലിയ ദുഃഖം സഹിക്കാനുള്ള ക്ഷമയും കരുത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ "നാം അല്ലാഹുവിനുള്ളവരാണ്; അവങ്കലേക്കാണ് നമ്മുടെ മടക്കം." 🤲💔
തിരുവമ്പാടി ( കോഴിക്കോട്): കക്കുണ്ട്, ഓമശ്ശേരി വീട്ടിൽ ഷമീർ - ഫർസാന ജാസ്‌മിൻ ദമ്പതികളുടെ മകൻ ഇഹ്സാൻ ഒ.എസ് (ഇസ്സു-9) ആണ് മരിച്ചത്.
ഓമശ്ശേരി പ്ലസന്റ് സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
സഹോദരി: നൈല ഒ.എസ്.
മയ്യിത്ത് നിസ്കാരം: ഇന്ന് (06.06.2026- ശനിയാഴ്ച) രാത്രി 12:00- മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
