മലപ്പുറം: ആതവനാട് പഞ്ചായത്തിലെ മാൽക്കോ ടെക്സ് സ്പിന്നിങ് മില്ലിന് സമീപമുള്ള ആഴമേറിയ ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. വൈരംകോട് അല്ലൂർ സ്വദേശി ഷഹൽ ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അഞ്ചംഗ സുഹൃത്ത് സംഘം ആതവനാട് ഭാഗത്തെ ക്വാറിയിലെത്തിയത്. കന്നുകാലികളെ കുളിപ്പിക്കാനായി ഉപയോഗിക്കുന്ന ക്വാറിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അഞ്ചാൾ പൊക്കത്തിലധികം വെള്ളമുണ്ടായിരുന്ന ക്വാറിയിൽ ചാടിയവരിൽ ഒരാൾ മാത്രമാണ് പിന്നീട് കരയിലേക്ക് തിരികെ കയറിയത്. ഷഹൽ വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു.
യുവാവ് മുങ്ങിത്താഴുന്നത് കണ്ട സുഹൃത്തുക്കളും നാട്ടുകാരും ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സും സ്കൂബാ ഡൈവേഴ്സും ചേർന്ന് നടത്തിയ രണ്ടുമണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
