ഓമശ്ശേരി (കോഴിക്കോട്): നിയന്ത്രണം വിട്ട സ്കൂട്ടർ കുഴിയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. മുക്കം നഗരസഭയിലെ അമ്പലക്കണ്ടി - പൂളപ്പൊയിൽ റോഡിലെ ഇരട്ടകുളങ്ങരയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം
ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ സ്വദേശിനി സൗദാ ബീവി കെ.വി (36- വയസ്സ്) ആണ് മരിച്ചത്.
ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭർത്താവ് കുഞ്ഞിമരക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭർത്താവ് കുഞ്ഞി മരക്കാർ മലയമ്മ (കുന്നമഗലം മണ്ഡലം യുത്ത് ലീഗ് പ്രസിഡന്റ് ആണ് ).
മലയമ്മയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് നിയന്ത്രണം വിട്ട സ്കൂട്ടർ കുഴിയിലേക്ക് മറിഞ്ഞത്.
അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള മയ്യിത്ത് നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും
മയ്യിത്ത് നിസ്കാരം : ഇന്ന് (03-05-2026- ഞായറാഴ്ച) വൈകിട്ട് 04:00- മണിക്ക് മലയമ്മ ജുമാ മസ്ജിദിൽ
4 മക്കളാണുള്ളത്.
സഹോദരൻ : നൂറുൽ ഫൈസി മുണ്ടുപാറ.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
