Trending

നാടിന്റെ പ്രിയ നേതാവിന് വിട… തേക്കുംകുറ്റി പറമ്പാടൻ അലവിക്കുട്ടി നിര്യാതനായി

 


മുക്കം (കോഴിക്കോട്)മുസ്‌ലിം ലീഗ് നേതാവും കാരശ്ശേരി ബാങ്ക് ഡയറക്ടറുമായ തേക്കുംകുറ്റി പറമ്പാടൻ അലവിക്കുട്ടി മരണപ്പെട്ടു.

ഭാര്യയോടൊപ്പം ഊരാളിക്കുന്നിലെ കൃഷിയിടത്തിലേക്ക് ജീപ്പിൽ പോകുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ടു. ഭാര്യയോട് കല്ല് വെക്കാൻ ആവശ്യപ്പെട്ട ശേഷം വാഹനത്തിൽ നിന്ന് ഇറങ്ങിയതിനിടെയാണ് ജീപ്പ് ദേഹത്തേക്ക് മറിയുകയായിരുന്നു.

കാരശ്ശേരി പഞ്ചായത്തിലെ ഊരാളിക്കുന്നു കൊളക്കാടൻമലയിൽ ഇന്ന് രാവിലെ 9മണിയോടെയാണ് അപകടം 


അലവികുട്ടിയും ഭാര്യയും അവരുടെ കൃഷി സ്ഥലത്തേക്ക് പോയപ്പോൾ ഊരാളിക്കുന്നു കൊളക്കാടൻമലയിൽ എത്തിയപ്പോൾ ബ്രേക്ക് ഒഴിഞ്ഞു താഴോട്ട് പോന്നപ്പോൾ ഭാര്യയോട് ഇറങ്ങി കല്ല് വെക്കാൻ പറയുകയും അവരത് ചെയ്യുകയും ചെയ്തു . എന്നാൽ വീണ്ടും വണ്ടി നില്കാതെ വന്നപ്പോൾ അലവിക്കുട്ടി ജീപ്പിൽ നിന്നും ഇറങ്ങി കല്ല് വെക്കുന്നതിനിടയിൽ ജീപ്പ് ദേഹത്തേക്ക് മറിയുകയായിരുന്നു .

ഗുരുതരമായി പരിക്കേറ്റ അലവിക്കുട്ടിയെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം.

കാരശ്ശേരി പഞ്ചായത് മുൻ വാർഡ് മെമ്പർ ശിവദാസന്റെ നേതൃത്വത്തിൽ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിയമനടപടികൾക്ക് ശേഷം മയ്യിത്ത് സ്വ, വസതിയിൽ എത്തിച്ചിട്ടുണ്ട് പൊതുദർഷത്തിന് വച്ചിട്ടുണ്ട്

മയ്യിത്ത് നിസ്കാരം നാളെ (01-05-2026- വെള്ളിയാഴ്ച) രാവിലെ 10:00- മണിക്ക് തേക്കും കുറ്റി കപ്പാല ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

ഒരു മകൻ വിദേശത്തുനിന്ന് വരുന്ന ദായതുകൊണ്ട് നാളെത്തെക്ക് നീട്ടിയത്



اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ 🤲

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും 

നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ