ഓമശ്ശേരി (കോഴിക്കോട്): ഓങ്ങലോറമ്മൽ ഒ.കെ. അബു (74) (കടമത്ത് അബു) മരണപ്പെട്ടു. കുറച്ചു കാലമായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു.
മയ്യിത്ത് നിസ്കാരം ഇന്ന് (30-04-2026 - വ്യാഴാഴ്ച) വൈകിട്ട് 05:45-ന് ഓമശ്ശേരി ചോലക്കൽ ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.
ഓമശ്ശേരിയിലെ പ്രമുഖ കുടുംബമായ കാക്കാട് കുടുംബത്തിലെ പ്രധാന കണ്ണികളിലൊരാളായിരുന്ന അദ്ദേഹത്തിന്റെ വിയോഗം നാടിന് വലിയ ദുഃഖമായി.
കൂടരഞ്ഞിയിൽ നിരവധി വർഷങ്ങളായി കസേര-മേശ വാടക സ്റ്റോർ നടത്തി പ്രദേശവാസികൾക്ക് സുപരിചിതനുമായിരുന്ന അദ്ദേഹം സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവരുടെയും സ്നേഹം നേടിയ വ്യക്തിയായിരുന്നു.
പിതാവ് : മർഹൂം തായാമ്പ്ര ഉസ്സൈൻ
മാതാവ് : മർഹൂമ ചോലക്കൽ കുഞ്ഞിപ്പാത്തുമ്മ
സഹോദരൻ : ഓങ്ങലോറമ്മൽ കുഞ്ഞഹമ്മദ്
ഭാര്യ : റുഖിയ
മക്കൾ : ഷാനവാസ് ഹുസ്സൈൻ, റുംസീന, റിഷ്ന
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. ഖബർ വിശാലമാക്കി സ്വർഗ്ഗമാക്കട്ടെ. കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ... ആമീൻ 🤲
മയ്യിത്ത് നിസ്കരിക്കാൻ എല്ലാവരോടും അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
