ഒന്നിച്ചു കളിച്ചു വളർന്നവർ, ഒടുവിൽ മരണത്തിന്റെ നിഴലിലും കൈവിടാതെ ഒരേ മണ്ണിലേക്ക് മടങ്ങി.
പകരയിലെ പാറക്കുളത്തിലുണ്ടായ അപകടത്തിൽ പൊലിഞ്ഞ പിഞ്ചുബാല്യങ്ങൾക്ക് കണ്ണീരോടെ വിട നൽകിയിരിക്കുകയാണ് ഒരു നാട് മുഴുവൻ. ഇട്ടിലാക്കൽ എ.എം.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളായ ഫാദി അമനും അസ്ലഹും ഇനി പകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടുത്തടുത്തായി അന്ത്യവിശ്രമം കൊള്ളും.
ശനിയാഴ്ച വൈകുന്നേരം മീൻ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ദുരന്തം ഈ രണ്ട് കുടുംബങ്ങളുടെയും നാടിന്റെയും പ്രതീക്ഷകളാണ് തല്ലിക്കെടുത്തിയത്. ഇട്ടിലാക്കൽ സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പ്രിയപ്പെട്ട കൂട്ടുകാരെ അവസാനമായി കാണാൻ എത്തിയ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും തേങ്ങൽ കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ ഹൃദയഭേദകമായ ചടങ്ങുകളോടെയായിരുന്നു സംസ്കാരം. കളിക്കൂട്ടുകാർക്കായി ഖബർസ്ഥാനിൽ അടുത്തടുത്തായി ഒരുക്കിയ ഖബറുകൾ വിങ്ങുന്നൊരു ഓർമ്മയായി പകര ഗ്രാമത്തിന്റെ നെഞ്ചിലുണ്ടാകും.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
