കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് നിസ് അന്തരിച്ചു.
(91) വയസ്സായിരുന്നു.
അൽ ഖബസ് പത്രത്തിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം 2019 മുതൽ 2024 വരെ സ്ഥാപനത്തിൻ്റെ ചെയർമാനായിരുന്നു. വ്യവസായ രംഗത്ത് വിജയത്തിലൂടെ വളർന്ന നിസഫ്, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 1985 മാർച്ച് 3ന് കുവൈത്തിലെ തൊഴിൽ, സാമൂഹിക ക്ഷേമ വകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റെങ്കിലും, 11 ദിവസങ്ങൾക്ക് ശേഷം സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ചു. എന്നാൽ, രാജ്യത്തെ പല നയനിലപാടുകളിലും തുടർന്നും അദ്ദേഹത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്നു.
വ്യവസായ മേഖലയിലെ മഹത്തായ സംഭാവനകൾക്കൊപ്പം, മാധ്യമ രംഗത്തും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. രാജ്യത്തെ മാധ്യമ പഠന സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവന പ്രധാനപ്പെട്ടതാണ്. നിസ്‌ഫ് ഗ്രൂപ്പ് വഴി ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച അദ്ദേഹം,ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സാമൂഹിക ക്ഷേമ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി.ശാന്തവും വിനയാന്വിതവുമായ സ്വഭാവം കൊണ്ട് വ്യവസായ ലോകത്തും സാമൂഹിക രംഗത്തും അദ്ദേഹം മികച്ച അംഗീകാരം നേടിയിരുന്നു. യൂസുഫ് മുഹമ്മദ് നിസ്ഫിന്റെ നിര്യാണം വ്യവസായ, മാധ്യമ, ജീവകാരുണ്യ രംഗങ്ങൾക്ക്
