Trending

വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ സ്വദേശിയുടെ വാഹനം ഇടിച്ച് അപകടം;തൃശൂർ സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു.



ദുബായ്: തൃശൂർ സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. കുഴിക്കാട്ടുശേരി വെള്ളിക്കുളങ്ങര പുല്ലൻ ഹൗസിൽ മേഴ്സി ജോൺസൺ  ആണ് മരിച്ചത്. (59) വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

മൂത്ത മകൻ ഫെബിനും മരുമകൾ സ്നേഹ, ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റൊരു വാഹനാപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന ഇവരുടെ വാഹനത്തിന് പിന്നിൽ സ്വദേശിയുടെ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തിൽ മേഴ്സിയും മരുമകളും പേരക്കുട്ടിയും പുറത്തേക്കു തെറിച്ചുവീണു. പരുക്കേറ്റ 5 പേരെയും ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മേഴ്സിയുടെ ജീവൻ രക്ഷിക്കാനായില്ല.

ചെക്കോസ്ലോവാക്യയിലുള്ള മറ്റൊരു മകൻ അരുൺ ദുബായിലെത്തിയിട്ടുണ്ട്. ഭർത്താവ് പരേതനായ ജോൺസൺ. സംസ്കാരം പിന്നീട് നാട്ടിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ