കൂടരഞ്ഞി:കരിങ്കുറ്റിയിൽ കലങ്ക് പണി നടക്കുന്നതിനാൽ റോഡ് ബ്ലോക്ക് ആയത് കാരണം താഴെ പറയും പ്രകാരം വാഹനങ്ങൾ വഴി തിരിഞ്ഞു പോവുക
കരിങ്കുറ്റിയിലെ എല്ലാ കടകളും വർഷോപ്പ്, സർവ്വീസ് സ്റ്റേഷൻ, ഹോട്ടൽ ഇറച്ചി കോഴി മത്സ്യ മാർക്കറ്റ് തുടങ്ങി ചെറുകിട വ്യാപാരസ്ഥാപനങ്ങൾ എല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ട് കൂടരഞ്ഞിയിൽ നിന്നും കരിങ്കുറ്റിയിലേക്ക് വന്ന് യഥേഷ്ടം സാധനങ്ങൾ വാങ്ങിപ്പോവാൻ യാതൊരു തടസ്സവുമില്ല
കൂടരഞ്ഞി ടൗണിൽ നിന്നും തിരുവമ്പാടി, പുന്നക്കൽ, പൂവാറൻതോട്, വഴി പോകുന്നവർ ഹൈവെ വഴി തിരിഞ്ഞ് കരിംകുറ്റി വഴി പോവേണ്ടതാണ്.
തിരുവമ്പാടി, പുന്നക്കൽ, പൂവ്വാറംതോട്, പെരുമ്പൂള, എന്നിവിടങ്ങളിൽ നിന്ന് കൂടരഞ്ഞി അങ്ങാടിയിലേക്കും , കൂമ്പാറ , മരഞ്ചാട്ടി, യിലേക്കും വരുന്നവർ കരിങ്കുറ്റിയിൽ നിന്നും ഹൈവെ വഴി തിരിഞ്ഞ് പോവേണ്ടതാണെന്നും അറിയിക്കുന്നു.
കൂമ്പാറ മരഞ്ചാട്ടി വഴി തിരുവമ്പാടി പുന്നക്കൽ വഴി പോവേണ്ടവർ ഹൈവെ വഴി കടന്ന് കരിങ്കുറ്റി വഴി തിരിഞ്ഞ് പോവേണ്ടതാണെന്നും ഇതിനാൽ അറിയിക്കുന്നു.
ഏതാനും ദിവസങ്ങൾ റോഡ് ബ്ലോക്ക് ആവുന്നതാണ്
യാത്രക്കാർ സഹകരിക്കുക
