കുവൈത്ത് സിറ്റി തൃശ്ശൂർ പഴയന്നൂർ കൊടവമ്പാടത്ത് വീട്ടിൽ കെ.ആർ. രവികുമാർ (57) വയസ്സ് ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി.
മംഗഫിലെ താമസസ്‌ഥലത്താണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. 20 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയായിരുന്നു.
സ്പെഷലിസ്‌റ്റ് ടെക്നിക്കൽ സർവീസസ് കമ്പനിയിലെ കൺസൾട്ടന്റ് എൻജിനീയറായിരുന്നു. കെഒസിയുടെ ഇൻസ്പെക്ഷൻ & കോറോഷൻ ടീം അംഗം കൂടിയായിരുന്നു രവികുമാർ.
ഭാര്യ സുപ്രിയ ഏതാനും ദിവസങ്ങൾക്കു മുൻപാണ് നാട്ടിൽ അവധിക്ക് വന്നത്.
മക്കൾ - ചന്ദന (എൻജിനീയർ, ബെംഗളൂരു), നന്ദന (വിദ്യാർഥിനി, എൻഐടി കോഴിക്കോട്).
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. പ്രമുഖ സാമൂഹിക സംഘടനയായ സ്വാന്തനം കുവൈത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. കുവൈത്ത് എൻജിനീയേഴ്സ് ഫോറം, ടിഇസി അലമ്നൈ അസോസിയേഷൻ എന്നിവിടങ്ങളിലും അംഗമായിരുന്നു.
