പാലക്കാട് : കെ. രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു. (84) വയസ്സായിരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിന്ന, രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്.
ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന് ചിന്നയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാധാകൃഷണൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഭർത്താവ് - പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി.
മക്കൾ - രാജൻ (പരേതൻ), രമേഷ് (പരേതൻ), കെ. രാധാകൃഷ്ണൻ,
രതി, രമണി, രമ, രജനി, രവി.
മരുമക്കൾ - റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.
